photo
കൊല്ലത്ത് സംഘടിപ്പിഓ ശിശുദിനാഘോഷം ഓ ഡോ: വി.ജി.ഹരി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ജവഹർ ബാൽ മഞ്ച് ശിശുദിനാഘോഷ പരിപാടികൾ കൊല്ലത്ത് ഡി.സി. സി ഹാളിൽ ജവഹർ ബാൽ മഞ്ച് നാഷണൽ ഡയറക്ടർ ഡോ.ജി. വി. ഹരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഷാനവാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട എൻ .നദീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ സുമൻജിത്ത് മിഷ ആമുഖ പ്രഭാഷണം നടത്തി. മുൻ കൗൺസിലർ ഡി. ഗീതാകൃഷ്ണൻ, നാഷണൽ ഫെസിലിറ്റേറ്റർ അളക.ആർ. തമ്പി, ജില്ലാ വൈസ് ചെയർമാന്മാരായ എൻ രാജു, ചിത്രലേഖ, ജില്ലാ കോർഡിനേറ്റർമാരായ ബി ഉണ്ണി, സനൂപ്, വിനോദ് പിച്ചിനാട്, പ്രിയദർശൻ, മോഹനൻ എന്നിവർപങ്കെടുത്തു. ജില്ലയിൽ ശിശു ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ബാലകേളി ഓൺലൈൻ കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.