news
കുറ്റന്വേഷണം, കൊവിഡ് പ്രതിരോധം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന ചാത്തന്നൂർ എ.സി.പി ഷൈനു തോമസിന് ശാന്തികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ ഉപഹാരം സമർപ്പിക്കുന്നു

അഞ്ചൽ: കുറ്റാന്വേഷണം, കൊവിഡ് പ്രതിരോധം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്ന ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണറും അഞ്ചൽ സ്വദേശിയുമായ ഷൈനു തോമസിനെ അഞ്ചൽ ശബരിഗിരി ശാന്തികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ശാന്തി കേന്ദ്രം ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. വി.കെ. ജയകുമാർ ഷൈനു തോമസിന് ഉപഹാരം സമർപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല സിന്റിക്കേറ്റ് മെമ്പറും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ രഞ്ജു സുരേഷ്, കവി അനീഷ് കെ. അയിലറ, ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചാർളി കോലത്ത്, ഡോ. ശബരീഷ് ജയകുമാർ, അഞ്ചൽ ജഗഗീശൻ, അഞ്ചൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി പി.ആർ.ഒ. സി.എസ്. മാത്യു തുടങ്ങിയവർ സംസാരിച്ചു.