പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ യൂത്ത് മൂവ്മെന്റ് പ്രവർത്തക യോഗം യൂണിയൻ ഓഡിറ്റോറിയത്തിൽ പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ രഞ്ജിത് രവീന്ദ്രൻ, കൊല്ലം ജില്ല ചെയർമാൻ സിബു വൈഷ്ണവ്,യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, അഭിലാഷ് കയ്യാണിയിൽ തുടങ്ങിയവർ സംസാരിച്ചു.