പുനലൂർ: പുനലൂർ പൊലിസ് സ്റ്റേഷനിലെ സി.ഐ അടക്കം നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു അഡിഷണൽ എസ്.ഐ, എ.എസ്.ഐ, സി.ഐയുടെ ഡ്രൈവർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.നാല് പേരും ഹോം ക്വാറന്റൈനിൽ ചികിത്സയിൽ പ്രവേശിച്ചു.പുനലൂർ സ്റ്റേഷനിലെ ചടയമംഗലം സ്വദേശിയായ ഒരു എസ്.ഐക്ക് മൂന്ന് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു.ഇത് കണക്കിലെടുത്ത് സി.ഐ അടക്കമുളള മറ്റ് ജീവനക്കാർ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.നേരത്തെ പൊലിസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് തവണ സി.ഐ. വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു.