തൊടിയൂർ: വേങ്ങറ ഗവ. എൽ.പി.സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ തഴവ തെക്കുമുറി കിഴക്ക് (കുറ്റിപ്പുറം) തോപ്പിൽ വടക്കതിൽ അബ്ദുൽ റഹ്മാൻകുഞ്ഞ് (80) നിര്യാതനായി. ദീർഘകാലം തഴവ എ.വി ഗവ. ഹൈസ്‌കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു. കബറടക്കം ഇന്ന് രാവിലെ 9ന് തഴവ കുറ്റിപ്പുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജാകുഞ്ഞ് (റിട്ട. അദ്ധ്യാപിക തഴവ ഗവ. ഗേൾസ് ഹൈസ്‌കൂൾ). മക്കൾ: സലിംഷാ (പ്രിൻസിപ്പൽ, തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), ഷീജ, ഷെഹറ (അദ്ധ്യാപിക തഴവ ഗവ. എച്ച്.എസ്.എസ് ), ബീന (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, കൊല്ലം കോർപ്പറേഷൻ). മരുമക്കൾ: ഷെബീന (അസി. ഡയറക്ടർ, കൃഷിവകുപ്പ്, അമ്പലപ്പുഴ), സാലിഹാൻ (റിട്ട. അസി. എൻജിനീയർ, എൽ.എസ്.ജി.ഡി), നൗഷാദ് (റിട്ട. പ്രിൻസിപ്പൽ, ഗവ. ഐ.ടി.ഐ), അഷറഫ് (ബിസിനസ്, സൗദി).