പദ്ധതികൾ ഫലപ്രദമായില്ലെന്ന് യു.ഡി.എഫ്
കൊല്ലം: കടലോരപ്രദേശമായ കുലശേഖരപുരം 2015ലെ ഇടതുവേലിയേറ്റത്തിൽ സി.പി.എമ്മിനൊപ്പം നിന്ന ഡിവിഷനാണ്. വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ സി. രാധാമണി രണ്ടര വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. സാദ്ധ്യമായ വികസനങ്ങളെല്ലാം നടപ്പാക്കിയെന്നാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസം. എന്നാൽ ഫലപ്രദമായ പദ്ധതികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് യു.ഡി.എഫിന്റെ വിമർശനം. ഓച്ചിറയിലെ രണ്ട് വാർഡുകൾ, കുലശേഖരപുരത്തെ 17 വാർഡുകൾ, ക്ലാപ്പനയിലെ 15 വാർഡുകൾ, ആലപ്പാട് പഞ്ചായത്തിലെ 16 വാർഡുകൾ എന്നിങ്ങനെ 50 വാർഡുകൾ ഉൾപ്പെടുന്നതാണ് കുലശേഖരപുരം ഡിവിഷൻ.
ഭരണപക്ഷം
1. ക്ലാപ്പന പഞ്ചായത്തിൽ പത്ത് ലക്ഷത്തിന് ഓപ്പൺ ജിംനേഷ്യം
2. ക്ലാപ്പനയിൽ 16 ലക്ഷം ചെലവഴിച്ച് പൊതുകുളം നവീകരണം
3. അഴീക്കൽ ബീച്ചിനോട് ചേർന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം
4. കുലശേഖരപുരം എ.പി കളയ്ക്കാട് സ്മാരക ലൈബ്രറിയുടെ കെട്ടിട നിർമ്മാണത്തിന് 25 ലക്ഷം
5. കുലശേഖരപുരത്ത് 15 ലക്ഷത്തിന്റെ പകൽ വീട്
6. ഓച്ചിറയിൽ 25 കുടുംബങ്ങൾക്കും കുലശേഖരപുരത്ത് 5 കുടുംബങ്ങൾക്കും ആടുഗ്രാമം പദ്ധതിയിലൂടെ ആടുകളെ നൽകി
7. കുലശേഖരപുരത്തും ആലപ്പാട്ടും 10 കുടുംബങ്ങൾക്ക് പശുക്കളെ നൽകി
8. കുലശേഖരപുരത്ത് 21 കുടുംബങ്ങൾക്ക് തയ്യൽയന്ത്രവും തൊഴിൽ പരിശീലനവും
9. മോട്ടോർ ഘടിപ്പിച്ച 4 വീൽച്ചെയറുകൾ, അംഗപരിമിതർക്ക് 35 സ്‌കൂട്ടറുകൾ
10. തിരഞ്ഞെടുത്ത ലൈബ്രറികൾക്ക് ലാപ്ടോപ്പ്, പ്രൊജക്ടർ, യൂത്ത് ക്ലബുകൾക്ക് സ്‌പോർട്സ് കിറ്റുകൾ
11. റോഡുകൾ, ഓടകൾ, തോടുകളുടെ പാർശ്വഭിത്തി എന്നിവയ്ക്കായി 20 കോടി ചെലവഴിച്ചു
സി. രാധാമണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഡിവിഷൻ അംഗം, സി.പി.എം)
പ്രതിപക്ഷം
1. കുലശേഖരപുരത്ത് കുടിവെള്ള പദ്ധതികൾക്ക് പരിഗണന നൽകിയില്ല
2. എല്ലാ മേഖലകളിലും വികസന പ്രവർത്തനങ്ങൾ എത്തിയില്ല
3. കെട്ടിടമില്ലാത്ത അങ്കണവാടികൾ ഇപ്പോഴുമുണ്ട്
4. താഴേത്തട്ടിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ശ്രദ്ധ എത്തിയില്ല
5. സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്
6. റോഡുകളുടെ അവസ്ഥ മെച്ചപ്പെട്ടതല്ല
7. കൃഷിയുടെ വിപുലീകരണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയില്ല
8. കർഷകരെ വേണ്ട തരത്തിൽ സഹായിച്ചില്ല
9. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ വലിയ പാളിച്ചകളുണ്ടായി
10. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് തൊഴിലും വേതനവും കൃത്യമായി നൽകാനായില്ല
11. തിരഞ്ഞെടുപ്പിൽ ഇത്തരം വിഷയങ്ങൾ ചർച്ചയാക്കും
കെ. രാജശേഖരൻ, ഡി.സി.സി ജനറൽ സെക്രട്ടറി
2015 ലെ വോട്ട് നില
1. സി.രാധാമണി (സി.പി.എം) : 21699
2. എം.വത്സലൻ (കോൺഗ്രസ് ) : 19070
3. എ.നന്ദകുമാർ (ബി.ജെ.പി) : 8856