പത്തനാപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധനസഹായത്തോടെ പണികഴിപ്പിച്ച വീടിന്റെ താക്കോൽ ദാനം കണിച്ചികുളങ്ങരയിലെ വസിതിയിൽ വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. രണ്ട് പെൺകുട്ടികളുമായി അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പുന്നല മേഖയിൽ ഉൾപ്പെട്ട വാഴപ്പാറ 6422നമ്പർ ശാഖയിൽ ലക്ഷ്മി സദനത്തിൽ സജികുമാറിന്റെയും കനക സജിയുടെയും വിവരം യൂണിയൻ ഭാരവാഹികളായ പ്രസിഡന്റ് ആദം കോട് ഷാജി, സെക്രട്ടറി ബിജു, ശാഖാ ഭാരവാഹികൾ എന്നിവർ മുഖേനയാണ് വെള്ളാപ്പള്ളി നടേശൻ അറിയുന്നത് .അപ്പോൾ തന്നെ പുതിയ വീട് നിർമ്മിച്ച്
നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു. വീട് പണി പൂർത്തിയായപ്പോൾ നേരിട്ടെത്തി താക്കോൽ കൈമാറണമെന്ന ആഗ്രഹത്തിലായിരുന്നു.എന്നാൽ കൊവിഡ് നിയമങ്ങൾ തടസമായി. താക്കോൽ ദാനചടങ്ങിൽ പത്തനാപുരം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ആദംകൊട് കെ. ഷാജി, സെക്രട്ടറി ബി. ബിജു, യൂണിയൻ കൗൺസിലർ റിജു. വി. ആമ്പാടി, ശാഖ പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി ഷിബു വിദ്യാധരൻ, യൂണിയൻ പ്രതിനിധി ബാബുജി, കമ്മിറ്റി അംഗം വിശാരധൻ എന്നിവർ പങ്കെടുത്തു.