c
ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ സി.ഐ സുരേഷ് നാടിന് സമർപ്പിക്കുന്നു

പത്തനാപുരം: നിറയെ കളിപാട്ടങ്ങളും കുഞ്ഞ് കസേരകളും ചുവരിൽ കാർട്ടൂൺ കഥാപാത്രങ്ങൾ ഒറ്റ നോട്ടത്തിൽ അങ്കണവാടിയാണെന്ന് തോന്നും. എന്നാൽ പത്തനാപുരത്തെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനാണിത്. കൊല്ലം റൂറൽ പരിധിയിൽ പത്തനാപുരത്തിന് പുറമേ ചടയമംഗലത്തും അഞ്ചലിലും ശിശു സൗഹ്യദ സ്റ്റേഷനുകൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക, കുട്ടികളെ അവരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും കടമകളേയും കുറിച്ച് ബോധവാന്മാരാക്കുക, കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസത്തോടുകൂടി സമീപിക്കാവുന്ന രീതിയിലുള്ള കേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുക എന്നിവയാണ് ലക്ഷ്യമിടുന്നത്.പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.ജി.പി ലോക്നാഥ് ബഹ്റ വിഡിയോ കോൺഫറൻസിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പത്തനാപുരം സി.ഐ എൻ.സുരേഷ് കുമാർ ശിശുസൗഹ്യദ പൊലീസ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു.