ochira
ഒാച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ആർ. രാമചന്ദ്രൻ എം.എൽ.എ, ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീഥരൻപിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ഖജാൻജി വിമൽ ഡാനി എന്നിവർ സമീപം

തഴവ: ഏകത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വത്തിന്റെ ആവിഷ്കാരമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. സോമരാജൻ പറഞ്ഞു. ഒാച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവചരാചരങ്ങളെയും തുല്യമായി കാണുന്ന മനോഭാവത്തിലാണ് ഹിന്ദുത്വത്തിന്റെ മേന്മ നിലനിൽക്കുന്നത്. ജാതി മത വേർതിരിവുകൾക്ക് അതീതമായേ ഹിന്ദുത്വത്തെ പരിഗണിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഗോപകുമാർ എന്നിവർ സംസാരിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീഥരൻപിള്ള, ഖജാൻജി വിമൽ ഡാനി തുടങ്ങിയവർ പങ്കെടുത്തു. ഭരണസമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ നന്ദിയും പറഞ്ഞു.