election

 മികച്ച മുന്നേറ്റം വേണമെന്ന് ഡി.സി.സി നിർദ്ദേശം

കൊല്ലം: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും നിലവിലുള്ള ആധിപത്യം നിലനിറുത്താൻ എൽ.ഡി.എഫും പകുതിയിലേറെ ബ്ലോക്ക് പഞ്ചായത്തുകൾ പിടിച്ചെടുക്കാൻ യു.ഡി.എഫും ശക്തമായ രാഷ്ട്രീയ മത്സരം നടത്തുകയാണ് ഇത്തവണ. 2015ലെ ഇടതുതരംഗത്തിൽ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ദയനീയ പരാജയമാണ് യു.ഡി.എഫ് ഏറ്റുവാങ്ങിയത്. ശാസ്താംകോട്ട, ചവറ ബ്ലോക്കുകളിൽ മാത്രമാണ് ഇടതുമുന്നണിക്കെതിരെ യു.ഡി.എഫിന് ശക്തമായ മത്സരം നടത്താനായത്. കൊട്ടാരക്കര, ചിറ്റുമല, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തുകളിൽ ഒരു യു.ഡി.എഫ് പ്രതിനിധി മാത്രമാണ് ജയിച്ചത്. ചിറ്റുമലയിൽ കേരളകോൺഗ്രസ് (എം) പ്രതിനിധിയാണ് യു.ഡി.എഫിനെ പൂജ്യത്തിൽനിന്ന് കരകയറ്റിയത്. ഇത്തവണ ഈ സ്ഥിതി തുടരാനാവില്ലെന്നാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്ക് നൽകിയ നിർദ്ദേശം. യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ രമേശ് ചെന്നിത്തലയും മികച്ച മുന്നേറ്റമുണ്ടാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനാണ് സി.പി.എമ്മും സി.പി.ഐയും ലക്ഷ്യമിടുന്നത്. അക്കൗണ്ട് തുറക്കുകയല്ല അധികാരം പിടിക്കുകയാണ് ലക്ഷ്യമെന്ന തരത്തിലാണ് ബി.ജെ.പി മത്സരരംഗത്തുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളിലും മുന്നണികൾ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി.

 ബ്ലോക്ക് പഞ്ചായത്തുകളുടെ പേര്, ആകെ സീറ്റ്

1. ഓച്ചിറ (14)

 എൽ.ഡി.എഫ്: 9 (സി.പി.എം: 6, സി.പി.ഐ: 3)

 യു.ഡി.എഫ്: 5 (കോൺഗ്രസ് 5)

2. ശാസ്താംകോട്ട (14)

 എൽ.ഡി.എഫ്: 8 ( സി.പി.എം: 6, സി.പി.ഐ: 2)

 യു.ഡി.എഫ്: 6 ( കോൺഗ്രസ് 5, ആർ.എസ്.പി 1)

3. വെട്ടിക്കവല (14)

 എൽ.ഡി.എഫ് 11 (സി.പി.എം: 7, സി.പി.ഐ: 4)

 യു.ഡി.എഫ്: 3 (കോൺഗ്രസ് 3)

4. പത്തനാപുരം (13)

 എൽ.ഡി.എഫ് 10 (സി.പി.എം 7, സി.പി.ഐ 2, കേരള കോൺഗ്രസ്(ബി) 1)

 യു.ഡി.എഫ് 3 (കോൺഗ്രസ് 2, കേരള കോൺഗ്രസ്(എം) 1)

5. ചടയമംഗലം (15)

 എൽ.ഡി.എഫ് 13 (സി.പി.എം: 8, സി.പി.ഐ: 5)

 യു.ഡി.എഫ്: 2 (കോൺഗ്രസ്: 2)

6. അഞ്ചൽ (15)

 എൽ.ഡി.എഫ്: 13 (സി.പി.എം: 8, സി.പി.ഐ: 5)

 യു.ഡി.എഫ്: 2 (കോൺഗ്രസ്: 2)

7. കൊട്ടാരക്കര (13)

 എൽ.ഡി.എഫ്: 12 (സി.പി.എം: 8, സി.പി.ഐ: 4)

 യു.ഡി.എഫ്: 1 (കോൺഗ്രസ് 1)

8. ചിറ്റുമല (13)

 എൽ.ഡി.എഫ് 12 (സി.പി.എം 7, സി.പി.ഐ 4, ആർ.എസ്.പി.എം 1 )

 യു.ഡി.എഫ് 1 (കേരള കോൺഗ്രസ് എം. 1)

9. ചവറ (13)

 എൽ.ഡി.എഫ്: 7 (സി.പി.എം: 2, സി.പി.ഐ: 5)

 യു.ഡി.എഫ്: 6 (കോൺഗ്രസ്: 4, ആർ.എസ്.പി: 2 )

10. മുഖത്തല (15)

 എൽ.ഡി.എഫ്: 12 (സി.പി.എം: 9, സി.പി.ഐ: 3)

 യു.ഡി.എഫ്: 3 (കോൺഗ്രസ്: 3)

11. ഇത്തിക്കര (13)

 എൽ.ഡി.എഫ്: 12 ( സി.പി.എം: 6, സി.പി.ഐ: 5, ജനതാദൾ എസ്: 1)

 യു.ഡി.എഫ്: 1 (കോൺഗ്രസ്: 1)

 ബ്ലോക്ക് പഞ്ചായത്തിലെ ആകെ സീറ്റുകൾ: 152

 സി.പി.എം: 74

 സി.പി.ഐ: 42

 കോൺഗ്രസ്: 28

 ആർ.എസ്.പി: 3

 കേരളകോൺഗ്രസ് (ബി): 1

 കേരളകോൺഗ്രസ് (എം): 2

 ജനതാദൾ (എസ് ): 1

 ആർ.എസ്.പി (എം): 1