കൊല്ലം: റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ, വെസ്റ്റേൺ ഇന്ത്യ കാഷ്യു കമ്പനി എന്നിവയുടെ ആഭിമുഖ്യത്തിൽ 50 ലക്ഷം രൂപ ചെലവാക്കി ജില്ലാ ആശുപത്രിയിലേക്ക് രണ്ട് ഐ.സി.യു വെന്റിലേറ്ററുകളും നാല് ഡയാലിസിസ് മെഷീനുകളും സംഭാവന ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് സാധനങ്ങൾ ഏറ്റുവാങ്ങി. റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ഇലക്ട് ശേഖർ മേത്ത, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. തോമസ് വാവാനിക്കുന്നേൽ, മുൻ ഗവർണർമാരായ ശിരീഷ് കേശവൻ, ഡോ. ജോൺ ഡാനിയേൽ, സ്കറിയാ ജോസ് കാട്ടൂർ, കെ.പി. രാമചന്ദ്രൻ, കെ.എസ്. ശശികുമാർ, വെസ്റ്റേൺ ഇന്ത്യ കാഷ്യു കമ്പനി മാനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ പ്രസിഡന്റ് എസ്. ഷിബു സ്വാഗതവും സെക്രട്ടറി ഹുമയൂൺ താജ് നന്ദിയും പറഞ്ഞു.