കൊല്ലം: ജില്ലയിൽ ഇന്നലെ 191 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. തേവന്നൂർ സ്വദേശി അനിൽകുമാർ (42),സദാനന്ദപുരം സ്വദേശിനി സുശീല (56) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്നലെ 654 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4639 ആയി.