smell

കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ എത്തിയാൽ ആരുമൊന്ന് മൂക്ക് പൊത്തി പോകും. അത്രയ്ക്ക് ദുർഗന്ധമാണവിടെ. മാസ്‌ക് വച്ചാൽ പോലും മൂക്ക് പൊത്താതെ കടന്നുപോകാൻ കഴിയില്ല. ടൗണിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പബ്ലിക് മാർക്കറ്റിലെ ഓടകൾ അടഞ്ഞ് മലിനജലം ടൗണിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതാണ് ടൗണിൽ ദുർഗന്ധം പരത്തുന്നത്. മാർക്കറ്റിലെ ട്രെയിനേജ് സംവിധാനം കുറ്റമറ്റതാക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അസഹ്യമായ ദുർഗന്ധം സഹിച്ചാണ് ടൗണിലെ വ്യാപാരികളും ഓട്ടോ ടാക്സി ജീവനക്കാരും കഴിയുന്നത്. ഈ ദുർഗന്ധ പ്രശ്നം ബന്ധപ്പെട്ടവർ ഗൗരവമായി കാണണമെന്ന് വ്യാപാരി വ്യവസായി

ഏകോപനസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.