പൊന്മന: ചവറ പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി. രാവിലെ 9നും 10നും മദ്ധ്യേ തന്ത്രി തുറവൂർ പി. ഉണ്ണിക്കൃഷ്ണൻ തൃക്കൊടിയേറ്റി. തുടർന്ന് കെ.എം.എം.എൽ എം.ഡി ചന്ദ്രബോസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് എസ്. സന്തോഷ് കുമാർ, സെക്രട്ടറി ടി. ബിജു എന്നിവർ പങ്കെടുത്തു. കാട്ടിൽ മേക്കതിൽ അമ്മയെ ദർശിക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്തർ എത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആചാരപരമായ ചടങ്ങുകൾ മാത്രമേ ഇക്കുറി നടക്കുന്നുള്ളൂ.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 4ന് പള്ളിയുണർത്തൽ, ഹരിനാമകീർത്തനം, 5ന് ഗണപതിഹോമം, 6ന് ഉഷഃപൂജ, 7.45ന് പന്തീരടിപൂജ, ശ്രീഭൂതബലി, 8ന് ഭാഗവതപാരായണം, 9ന് നവകം, പഞ്ചഗവ്യം, 11ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, ശീവേലി, നടയടയ്ക്കൽ, വൈകിട്ട് 4ന് നടതുറക്കൽ, 4.30ന് തോറ്റംപാട്ട്, 6.20ന് ദീപാരാധന, സോപാനസംഗീതം, രാത്രി 7ന് തോറ്റംപാട്ട്, 8.30ന് അത്താഴപൂജ, ശീവേലി, നടയടയ്ക്കൽ.