devika-
ദേവിക കളഞ്ഞുകിട്ടിയ പണം ഉടമസ്ഥൻ ഫ്രാൻസിസ് ജോസഫിന് കൈമാറുന്നു. പൊലീസ് ഉദ്യോഗസ്ഥർ സമീപം

കൊല്ലം: വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ 72000 രൂപ ഉടമസ്ഥന് തിരികെ നൽകി പ്ലസ് വൺ വിദ്യാർത്ഥിനി മാതൃകയായി. 15ന് വൈകിട്ട് 3ന് കൊട്ടിയത്തെ ഹോട്ടലിന് സമീപത്ത് വച്ചാണ് ഉമയനല്ലൂർ രാജേഷ് ഭവനിൽ രാജേഷിന്റെ മകൾ ദേവികയ്ക്ക് പണം അടങ്ങിയ പൊതി ലഭിച്ചത്. ഉടൻ തന്നെ വിദ്യാർത്ഥിനി വിവരം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണം പാലാ സ്വദേശി ഫ്രാൻസിസ് ജോസഫിന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്. ഇന്നലെ കൊട്ടിയം സ്റ്റേഷനിലെത്തിയ ഫ്രാൻസിസ് ജോസഫിന് പൊലീസിന്റെ സാന്നിധ്യത്തിൽ ദേവിക പണം കൈമാറി. വെള്ളമണൽ ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ് ദേവിക.