കൊട്ടാരക്കര: സ്ഥാനാർത്ഥിയ്ക്ക് കെട്ടിവയ്ക്കാൻ കശുഅണ്ടി തൊഴിലാളികളുടെ വക സംഭാവന. ജില്ലാ പഞ്ചായത്ത് നെടുവത്തൂർ ഡിവിഷനിലെ ഇടത് മുന്നണി സ്ഥാനാർത്ഥി സുമാ ലാലിനാണ് പുത്തൂർ തെക്കുംപുറം സെന്റ് ഗ്രിഗോറിയോസ് ഫാക്ടറിയിലെ തൊഴിലാളികൾ കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നുള്ള വിവിതം ചേർത്താണ് തുക സ്വരുക്കൂട്ടിയത്. ഫാക്ടറിയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ തൊഴിലാളികൾതന്നെ സ്ഥാനാർത്ഥിയ്ക്ക് തുക കൈമാറി. ബ്ളോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി എം.ലീലാമ്മ, തെക്കുംപുറം വാർഡ് സ്ഥാനാർത്ഥി സുജി രാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ബി.രാഘവൻ, ജെ.രാമാനുജൻ, എസ്.ശശികുമാർ, എൻ.ഗോപാലകൃഷ്ണ പിള്ള, അമൽരാജ്. ബെഞ്ചമിൻ, ഗീത എന്നിവർ പങ്കെടുത്തു.