കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ് മെന്റ് പ്രതിനിധി സമ്മേളനം താലൂക്ക് യൂണിയൻ ഓഫീസിൽ സംഘടിപ്പിച്ചു. യൂത്ത് മൂവ് മെന്റ് സംസ്ഥാന വൈസ് ചെയർമാൻ രഞ്ജിത് രവീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ സിബു വൈഷ്ണവ്, ജില്ലാ കൺവീനർ ശർമ്മ സോമരാജൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ടി.ഡി. ശരത് ചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ വിനോദ് കുമാർ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സിബു നീലികുളം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.