കരുനാഗപ്പള്ളി : കൊവിഡിനെ തോൽപ്പിച്ച ചെറിയഴീക്കൽ ചെമ്പകശ്ശേരിൽ സതീമണി മുത്തശ്ശിയെ ( 97 ) ചെറയഴീക്കൽ അരയ വംശ പരിപാലന യോഗം ആദരിച്ചു. കഴിഞ്ഞ 19 നാണ് സതീമണി മുത്തശ്ശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് . ഗൃഹ ചികിത്സയിലിരുന്ന സതീമണി മുത്തശ്ശിയ്ക്ക് മനോധൈര്യത്തിനൊപ്പം വീ ട്ടുകാരുടെ കരുതലും ആലപ്പാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും കൊവിഡിനെ തോൽപ്പിക്കാൻ കരുത്തായി. കൊവിഡ് മുക്തയായ മുത്തശ്ശിയ്ക്ക് ചെറിയഴീക്കൽ, അരയവംശ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.കരയോഗം ഭാരവാഹികളായ ലാലു, രതീഷ് എന്നിവർ നേതൃത്വം നൽകി.