സ്വന്തം മൂത്രം കുടിച്ച് ആരോഗ്യം നിലനിറുത്തുന്ന കാര്യത്തിൽ പ്രസിദ്ധി നേടുകയാണ് ജർമ്മൻ സ്വദേശിയായ ജാൻ ഷൂണിമൻ എന്ന 26കാരൻ. ദിവസവും ഏഴ് പൈന്റ് മൂത്രമാണ് കുടിക്കുന്നത്. മറ്റുള്ളവർ പിന്തുടരുമെന്ന പ്രതീക്ഷയിൽ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ആണ് ഇയാൾ നിർദ്ദേശങ്ങൾ പങ്കിടുന്നത്. ഇന്ത്യയിൽ നിന്നുമാണ് തനിക്ക് ഈ വിദ്യ ലഭിച്ചതെന്ന് ഷൂണിമൻ പറയുന്നു. എന്നാൽ, വെറുതെ മൂത്രം കുടിക്കുകയല്ല ഇയാൾ .അതിനൊരു പ്രത്യേക രീതിയുണ്ട് . തൊലി, കണ്ണുകൾ, ചെവി എന്നിവിടങ്ങളിൽ സിറിഞ്ച് വഴി മൂത്രം കയറ്റുന്ന പ്രകൃതക്കാരനാണ് ഇയാൾ. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ആരോഗ്യം നിലനിർത്താൻ വേണ്ടി തനിക്ക് ഒരു ദിവസം നാല് മുതൽ ഏഴ് മണിക്കൂർ വരെയേ ഉറക്കം ആവശ്യമുള്ളൂ. ശരീരം ആവശ്യപ്പെടുന്നതെല്ലാം നൽകാൻ മൂത്രത്തിന് കഴിയുമത്രേ. യൂറോ തെറാപ്പി എന്നാണ് ഈ രീതിക്കു പറയുന്നത്.
സ്വന്തം മൂത്രം കുടിക്കുക വഴി രോഗങ്ങൾ അകറ്റാനും മാനസികസമ്മർദ്ദം കുറയ്ക്കാനും കഴിയുമെന്ന് ഇയാൾ വാദിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി പ്രവർത്തിക്കുന്ന ഇയാൾ സ്പോർട്സ് കോച്ചും വിദ്യാർത്ഥിയും ആണ്. വിഷാദം ബാധിച്ചിരിക്കവേ ഇന്ത്യയിൽ നിന്നാണ് 'ശിവാംബു കല്പ' എന്ന ഈ രീതിയെക്കുറിച്ച് ഇയാൾ ഇന്റർനെറ്റ് വഴി അറിയാൻ സാധിച്ചത്. ഒരിക്കൽ ഇത് പിന്തുടർന്ന ശേഷം തുടർച്ചയായി ചെയ്യുന്നതുമൂലം ആരോഗ്യത്തിന് വളരെയധികം മാറ്റം സംഭവിച്ചു എന്നും ഇയാൾ പറയുന്നു.
എപ്പോൾ വേണമെങ്കിലും ലഭിക്കാം എന്നതുകൊണ്ട് ഇതിന് പ്രത്യേക പണച്ചെലവും ഇല്ല .ഇത്രയൊക്കെ ചെയ്താലും ജീവിതത്തിൽ ഒരു ബാലൻസ് വേണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. രോഗങ്ങൾ മാറാൻ സ്വന്തം മൂത്രം കുടിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് മുന്നോട്ട് വന്നിട്ടുണ്ട്. സ്വന്തം മൂത്രത്തിൽ പാദങ്ങൾ നനയ്ക്കുക എന്നതാണ് ഇവരുടെ രീതി. മൂത്രത്തിന് കരിക്കു വെള്ളത്തിന്റെ രുചി ആണെന്ന് വാദിച്ച് ഒരാൾ മുന്നോട്ടു വന്നിട്ടുണ്ട്. ദശാബ്ദങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി ചികിത്സയുടെ ഭാഗമായി മൂത്രം കുടിക്കുമെന്ന വാർത്ത വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.