പുനലൂർ: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പത്തനാപുരം സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 67-ാം സഹകരണ വാരാഘോഷ പരിപാടികൾ കലയനാട്ട് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. 2019 - 20 വർഷത്തെ നിക്ഷേപ സമാഹരണത്തിൽ ഉന്നത സ്ഥാനം കൈവരിച്ച ബാങ്കുകൾക്കുള്ള സമ്മാന ദാനം സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ കെ .രാജഗോപാൽ നിർവഹിച്ചു. എൻ .രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പി. രാജേന്ദ്രൻ സെമിനാർ ഉദ്‌ഘാടനം ചെയ്തു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ രാജേന്ദ്രൻ പിള്ള, പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഏ. ആർ. കുഞ്ഞുമോൻ, മാത്ര ബാങ്ക് പ്രസിഡന്റ് പ്രവീൺ കുമാർ, ഉറുകുന്ന് ബാങ്ക് പ്രസിഡന്റ് എൻ.ജെ.രാജൻ, ഇടമൺ ബാങ്ക് പ്രസിഡന്റ് ഇ.ഷംസുദ്ദീൻ, ആര്യങ്കാവ് ബാങ്ക് പ്രസിഡന്റ് പി .ബി .അനിൽ മോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.