sree-narayana-guru-open-u

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനത്തിന് പ്രത്യേക ദിശാബോധം നൽകാൻ ദശവത്സര പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ ആരംഭിച്ചു. പത്ത് വർഷത്തേക്ക് സർവകലാശാല ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനാണിത്.

സർവകലാശാലാ പ്രവർത്തനത്തെപ്പറ്റിയും ഒഴിവാക്കേണ്ട കാര്യങ്ങളെപ്പറ്റിയുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ച് പ്രവർത്തന പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായി വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷ അറിയിച്ചു. ദശവത്സര പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ plan.sreenarayanaguruou@gmail.com എന്ന ഇ - മെയിലിലാണ് അയയ്ക്കേണ്ടത്. വെബിനാറുകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ജനപ്രതിനിധികൾ, സംഘടനകൾ, മാദ്ധ്യമ പ്രതിനിധികൾ തുടങ്ങിയവർ പേരും ഇ - മെയിലും മൊബൈൽ നമ്പറും പ്രതിനിധാനം ചെയ്യുന്ന മേഖലയും vebinar.sreenarayanaguruou @gmail.com എന്ന ഇ - മെയിലിൽ അയയ്ക്കണം. ഡിസംബർ 1ന് മുൻപ് ഇവ ലഭിക്കണം.