c
അറുപത്തിയേഴാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കുന്നത്തൂർ താലൂക്കുതല ഉദ്ഘാടനം സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി ബി. ഹരികുമാർ ഭരണിക്കാവ് കാർഷിക വികസന ബാങ്ക് അങ്കണത്തിൽ നിർവഹിക്കുന്നു

ശാസ്താംകോട്ട : അറുപത്തിയേഴാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കുന്നത്തൂർ താലൂക്കുതല ഉദ്ഘാടനം ഭരണിക്കാവ് കാർഷിക വികസന ബാങ്ക് അങ്കണത്തിൽ നടന്നു. സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി ബി. ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു. കുന്നത്തൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് പി.സി.എ. ആർ.ഡി.പി പ്രസിഡന്റ് എം.വി. ശശികുമാരൻ നായർ ആമുഖപ്രഭാഷണം നടത്തി. കാരുവള്ളി ശശി, കെ.കെ. രവികുമാർ, ജലീൽ, അജയഘോഷ് കെ തമ്പാൻ, കേശവ ചന്ദ്രൻ നായർ, വിജയമ്മ, ഷാനവാസ്, ഹണി, ഡോ. കെ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. ശാസ്താംകോട്ട അസിസ്റ്റന്റ് രജിസ്‌ട്രാർ ജനറൽ രാജസിംഹൻപിള്ള സ്വാഗതവും ജെ. ശോഭന നന്ദിയും പറഞ്ഞു.