eeee

 നാളെ കൂടി സമർപ്പിക്കാം

കൊല്ലം: ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പിനായി ഇന്നലെ വരെ ലഭിച്ചത് 2,294 പത്രികകൾ. 68 ഗ്രാമ പഞ്ചായത്തുകളിലുമായി 1,975 പത്രികകൾ ലഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് 14, 11 ബ്ലോക്ക് പഞ്ചായത്തുകളിലുമായി 88, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, പരവൂർ മുനിസിപ്പാലിറ്റികളിലായി 148, കൊല്ലം കോർപ്പറേഷൻ 69 എന്നിങ്ങനെയാണ് ലഭിച്ച പത്രികകളുടെ എണ്ണം. 19 വരെ പത്രിക സമർപ്പിക്കാം. ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന 20ന് നടക്കും. 23 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. ഇതിന് ശേഷം ജില്ലയുടെ മത്സര ചിത്രം തെളിയും.