ശാസ്താംകോട്ട : ശൂരനാട് തെക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് മുന്നണികൾ. യു.ഡി.എഫ് ഭരണം അട്ടിമറിച്ച് എൽ.ഡി.എഫ് അധികാരത്തിലെത്തിയ പഞ്ചായത്തിൽ കാർഷിക മേഖലയിലെ കുതിച്ചുചാട്ടവും ഭരണമികവും ചർച്ചയാക്കി ഭരണം നിലനിറുത്താൻ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇത്തവണയും എൽ.ഡി.എഫ് രംഗത്തിറക്കുന്നത്. ഭരണം തിരിച്ചു പിടിക്കാൻ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുഭാഷ് ഉൾപ്പടെയുള്ള പരിചയ സമ്പന്നർ കോൺഗ്രസിന് വേണ്ടി മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ നേടിയ ഒരു സീറ്റ് നിലനിറുത്തി കൂടുതൽ സീറ്റ് വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി പുരുഷനാണ്.
സ്ഥാനാർത്ഥികൾ
1. ഇരവിച്ചിറ പടിഞ്ഞാറ് - എൽ. ജയശ്രീ (സി.പി.എം.), ജെ. ലീലമ്മ (കോൺ.), എസ്. മീനു ( ബി.ജെ.പി)
2. ഇരവിച്ചിറ - എൻ.കൃഷ്ണൻകുട്ടി (സി.പി.ഐ), ബിജു രാജൻ (കോൺ.), ആർ. വനജ ( ബി.ജെ.പി)
3. ഇരവിച്ചിറ നടുവിൽ - പി. ഗീതാകുമാരി (സി.പി.ഐ), സീനായ് ബാബു (കോൺ), എം. ദിനീഷ് ( ബി.ജെ.പി)
4. തൃക്കുന്നപ്പുഴ വടക്ക് - രാധാമണി ( സി.പി.എം), രാധാമണിഅമ്മ (കോൺ), പി.കെ. പ്രിയങ്ക, ( ബി.ജെ.പി)
5. ഇരവിച്ചിറ കിഴക്ക് - ഷീജാ ബീഗം (കേരള കോൺ. എം.), സലീഹ (കോൺ.), ആർ. അനീഷ് ( ബി.ജെ.പി)
6. ഇഞ്ചക്കാട് വടക്ക് - സുനിതാ പ്രസാദ് (സി.പി.ഐ), വിനീത ( കോൺ.) പ്രസന്നൻ പിള്ള (ബി.ജെ.പി)
7. തൃക്കുന്നപ്പുഴ - ഗീതാഭായി ടീച്ചർ (സി.പി.എം), സുനിതകുമാരി (കോൺ.), ഐ. ലക്ഷ്മി, (ബി.ജെ.പി)
8. ഇഞ്ചക്കാട് - കെ. ഷാജി (ആർ.എസ്.പി.എൽ), സജീവ് കുമാർ (കോൺ.), മുരുകേശൻ (ബി.ജെ.പി)
9. ആയിക്കുന്നം - സി. മിനികുമാരി (സി.പി.ഐ), ശോഭാ ദേവി (കോൺ.), പ്രസന്നകുമാരി (ബി.ജെ.പി)
10. തൃക്കുന്നപ്പുഴ തെക്ക് - എം. അബ്ദുൾ ലത്തീഫ് (സി.പി.എം), എസ്. സുഭാഷ് (കോൺ), ശങ്കരൻ കുട്ടി (ബി.ജെ.പി)
11. ഇരവിച്ചിറ തെക്ക് - എസ്.കെ. ശ്രീജ (സി.പി.ഐ), എസ്. ശാന്തി (കോൺ.), സി. കൃഷ്ണകുമാരി (ബി.ജെ.പി)
12. പതാരം - ടി. രജനി (സി.പി.എം), എൻ. ഷീജ (കോൺ.), സരള ( ബി.ജെ.പി)
13. കുമരൻചിറ - ഡി. ദീപ (സി.പി.ഐ), സമീർ യൂസഫ് (കോൺ.), കൃഷ്ണകുമാർ ( ബി.ജെ.പി)
14. കിടങ്ങയം കന്നിമേൽ - രാധാകൃഷ്ണൻ (സി.പി.എം), എൻ. ഉണ്ണി (കോൺ.), രാധാമണി രാമചന്ദ്രൻ ( ബി.ജെ.പി)
15. കിടങ്ങയം നടുവിൽ - ശ്രീജ (സി.പി.എം), മായാ വേണുഗോപാൽ (ആർ.എസ്.പി), ആർ. സുധർമ്മ ( ബി.ജെ.പി)
16. കിടങ്ങയം വടക്ക് - വി.സി. രാജി (സി.പി.എം), ജി. തുളസീധരൻ പിള്ള (ആർ.എസ്.പി), എസ്. അരുൺകുമാർ (ബി.ജെ.പി)