vilash
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സാനിറ്റൈസറിന്റെ വിതരണോദ്ഘാടനം കോളേജിലെ ഉന്നത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്റർ വിലാഷ് വി. കരുനാഗപ്പള്ളി മുനിസിപ്പൽ സെക്രട്ടറി എ. ഫൈസലിന് നൽകി നിർവഹിക്കുന്നു

കൊല്ലം: കൊല്ലം എസ്.എൻ കോളേജിലെ ഉന്നത് ഭാരത് അഭിയാന്റെ ഭാഗമായി കോളേജ് ദത്തെടുത്ത കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലും ചവറ പഞ്ചായത്തിലും ഹാൻഡ് സാനിറ്റൈസറുകളും മാസ്കും വിതരണം ചെയ്തു. ഹാൻഡ് സാനിറ്റൈസറിന്റെ വിതരണോദ്ഘാടനം കോളേജിലെ ഉന്നത് ഭാരത് അഭിയാൻ കോ ഓർഡിനേറ്റർ വിലാഷ് വി. കരുനാഗപ്പള്ളി മുനിസിപ്പൽ സെക്രട്ടറി എ. ഫൈസലിന് നൽകി നിർവഹിച്ചു. മാസ്കുകളുടെ വിതരണോദ്ഘാടനം കോളേജിലെ നേവൽ എൻ.സി.സി ഓഫീസർ സബ്. ലെഫ്റ്റനന്റ് ഡോ. എ. ലൈജു ചവറ പഞ്ചായത്ത് സെക്രട്ടറി ടി. ശിവകുമാറിന് നൽകി നിർവഹിച്ചു. കോളേജിലെ ഇക്കണോമിക്സ് വിഭാഗം തയ്യാറാക്കിയ ഇ - ഗവേർണൻസ് ബോധവത്കരണ ഹാൻഡ്‌ ബുക്കുകൾ ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ. എസ്. ജയശ്രീ മുനിസിപ്പൽ സെക്രട്ടറിക്ക് കൈമാറി. തുടർന്ന് എൻ.സി.സി കേഡറ്റുകളും എൻ.എസ്.എസ് വാളണ്ടിയർമാരും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.