udkadanam
ഓയൂരിൽ ഇൻഡ്യൻ ജുവലറിയുടെ പുതുക്കി പണിത ഷോറൂമിൻ്റെ ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻഎം. പി നിർവഹിക്കുന്നു

ഓയൂർ: ഓയൂരിലെ പ്രമുഖ ജുവലറിയായ ഇൻഡ്യൻ ജുവലറിയുടെ പുതുക്കി പണിത ഷോറൂമിന്റെ ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം. പി നിർവഹിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ നിർദ്ധനർക്കുള്ള സാന്ത്വന കിറ്റ് വിതരണം മുല്ലക്കര രത്‌നാകരൻഎം.എൽ. എയും ചികിത്സാ ധനസഹായ വിതരണം ജി.എസ് .ജയലാൽ എം.എൽ.എയും നിർവഹിച്ചു.ആദ്യ വിൽപ്പന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ സ്വീകരിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ പ്രേമാനന്ദ്, എസ്.പളനി, ജയചന്ദ്രൻ പള്ളിയമ്പലം എന്നിവർ സംസാരിച്ചു.സ്ഥാപന ഉടമ സാദിക്ക് നന്ദി പറഞ്ഞു.