അഞ്ചൽ:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ 26 ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വർഗ ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഇടമുളയ്ക്കലിൽ ഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കൃഷിക്കാർ നടത്തുന്ന ഡൽഹി ചലോ കർഷക മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി,എ. ഐ .വൈ. എഫ് ,എ .ഐ .എസ് .എഫ്, കിസാൻ സഭ, മഹിളാസംഘം, ബി .കെ. എം .യു തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിച്ചത്. ഇടമുളയ്ക്കലിൽ നടന്ന ഐക്യദാർഢ്യസദസ് എ .ഐ .വൈ. എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു.എസ്.തങ്കപ്പൻ പിള്ള അദ്ധ്യക്ഷനായിരുന്നു. ഡോ.അലക്സാണ്ടർ കോശി, ആർ.ശിവലാൽ, എസ്.ഹരികൃഷ്ണൻ, അനിലാ ഷാജി എന്നിവർ സംസാരിച്ചു.