vanitha

കൊല്ലം: രാഷ്ട്രീയവും വികസനവും വോട്ടാക്കി വിജയപതാക നാട്ടാൻ പത്തനാപുരത്തെ പെൺപട ശക്തമായ മത്സരത്തിലാണ്. എൽ.ഡി.എഫിന് വേണ്ടി സി.പി.ഐയുടെ സുനിത രാജേഷ്, യു.ഡി.എഫിന് വേണ്ടി കേരളാ ജോൺഗ്രസ് ജോസഫിലെ ബ്രിജിത്ത് ഡെന്നി, ബി.ജെ.പിയുടെ മുത്ത് മഹേഷ് എന്നിവരാണ് സ്ഥാനാർത്ഥികൾ.

ഡിവിഷൻ തിരിച്ച് പിടിക്കാൻ യു.ഡി.എഫും നിലനിറുത്താൻ എൽ.ഡി.എഫും അശ്രാന്ത പരിശ്രമം നടത്തുമ്പോൾ വോട്ട് നില ഉയരുമ്പോൾ അട്ടിമറികളാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിളാ സംഘത്തിന്റെ മണ്ഡലം പ്രസിഡന്റുമാണ് സുനിത രാജേഷ്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റാണ് ബ്രിജിത്ത് ഡെന്നി. മഹിളാ മോർച്ചയുടെ നിയോജക മണ്ഡലം കമ്മിറ്റി അംഗമാണ് മുത്ത് മഹേഷ്.

പത്തനാപുരം, പിറവന്തൂർ, പട്ടാഴി വടക്കേക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പത്തനാപുരം ഡിവിഷൻ.

 2015ലെ വോട്ട് നില

1. എസ്. വേണുഗോപാൽ (സി.പി.ഐ): 24,247

2. ജയിംസ് കക്കാട് (കേരളാ കോൺഗ്രസ് എം): 16,169

3. ബി. ഹരീഷ് കുമാർ (ബി.ജെ.പി): 5,809