തദ്ദേശ അങ്കം മുറുകുകയാണ്,
ഇനി എല്ലാം മറന്നുള്ള പോരാട്ടം
ഇവർ ജില്ലാ പഞ്ചായത്ത് സാരഥികൾ
കശുഅണ്ടി തൊഴിലാളികളുടെ വോട്ട് വിധി നിർണയിക്കുന്ന മേഖല. സി.പി.എമ്മിന്റെ പി.കെ. ഗോപൻ, കോൺഗ്രസിന്റെ ദിനേശ് ബാബു, ബി.ജെ.പിയുടെ വി.എസ്. ജിതിൻദേവ് എന്നിവരാണ് സ്ഥാനാർത്ഥികൾ. യുവജന സംഘടനകളുടെ ജില്ലാ നേൃത്വത്തിൽ പ്രവർത്തിച്ചവരാണ് മൂന്ന് സ്ഥാനാർത്ഥികളും.
സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ പി.കെ.ഗോപൻ ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ പ്രസിഡന്റായിരുന്നു. ബി.ജെ.പി ജില്ലാ സെക്രട്ടറിയായ വി.എസ്. ജിതിൻദേവ് മാസങ്ങൾക്ക് മുൻപാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ദിനേശ് ബാബു. ഡിവിഷൻ നിലനിറുത്തുമെന്ന് സി.പി.എം ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ അട്ടിമറിക്കുമെന്നാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നിലപാട്. ക്രമാനുഗതമായി കുന്നത്തൂരിൽ വോട്ട് ഉയർത്തിയ ബി.ജെ.പി ഇത്തവണ വിജയിക്കുമെന്ന നിലപാടിലാണ്. കുന്നത്തൂർ പഞ്ചായത്തിലെ 17 വാർഡുകൾ, ശാസ്താംകോട്ടയിലെ 18, പടിഞ്ഞാറെകല്ലടയിലെ 11 ഉൾപ്പെടെ 46 പഞ്ചായത്ത് വാർഡുകളാണ് കുന്നത്തൂർ ഡിവിഷനിലുള്ളത്.
2015ലെ വോട്ട് നില
1. കെ.ശോഭന (സി.പി.എം): 20,603
2. ജയശ്രീ രമണൻ (കോൺഗ്രസ്): 16,904
3. ആർ. രാജിപ്രസാദ് (ബി.ജെ.പി): 7,745