കരുനാഗപ്പള്ളി നഗരസഭയിൽ പോരാട്ടത്തിനൊരുങ്ങി സ്ഥാനാർത്ഥികൾ

കരുനാഗപ്പള്ളി: എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളും എൻ.ഡി.എ യും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പിനുള്ള കളങ്ങൾ ഒരുങ്ങി. പാർട്ടി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകിത്തുടങ്ങി. കരുനാഗപ്പള്ളി നഗരസഭയിൽ തുടർഭരണത്തിനുള്ള പ്രവർത്തനങ്ങൾ എൽ.ഡി.എഫ് നേതൃത്വം നടത്തുമ്പോൾ ഭരണം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങൾക്കാണ് യു.ഡി.എഫ് മുന്നണി രൂപം നൽകുന്നത്. നഗരസഭയിൽ ഇക്കുറി എൻ.ഡി.എ സ്ഥാനാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി .

ഇഞ്ചോടിഞ്ച് പോരാട്ടം

കഴിഞ്ഞ 5 വർഷം എൽ.ഡി.എഫ് നഗരസഭാ ഡിവിഷനുകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് പറയുമ്പോൾ വികസന പ്രവർത്തനങ്ങളിലെ അപാകതകളാണ് യു.ഡി.എഫും എൻ.ഡി.എയും ചൂണ്ടിക്കാണിക്കുന്നത്. ഓരോ ഡിവിഷനുകളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാദ്ധ്യത ഏറുന്നത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥികളും ഡിവിഷനും:

സി.പി.എം:

സീമ (ഡിവിഷൻ .1)രമണിഅമ്മ (4), ഹരിലാൽ (5), കോട്ടയിൽ രാജു(6)ശ്രീലത (7)പ്രസന്നൻ (8), ഷെഹിന നസീം (9) രമ്യ സുനിൽ (10) നീലു.എസ്.രവി( 13), അക്ഷിര.എസ്.ആനന്ദ് (15) ഡോ. മീന. (17),പ്രസന്നൻ (18), സുഷ അലക്സ് (19), ബിന്ദു അനിൽ (20), സഫിയത്ത് (24), അസീന ബീഗം(25), ശോഭന( 27), സിന്ധു (28), ബുഷ് റ അസ്ലാം (31), സുഷ്പാംഗദൻ (33), ഇന്ദുലേഖ (34)പി.ശിവരാജൻ (35).

സി.പി.ഐ സ്ഥാനാർത്ഥികൾ:

ഷാജി (2), നിസ്സാംബായി (11), സുനിമോൾ(12) ബി.ശ്രീകുമാർ (16), മഹേഷ് ജയരാജ് (21), വിജയലക്ഷ്മി (22) കാവേരി (23) സക്കീന സലാം, (26), മുസ്തഫ (29), ബിനു.എസ്. (30) അബ്ദുൽ ലത്തീഫ്( 32).

എൽ.ജി.ഡി: റെജി ഫോട്ടോപാർക്ക് .ജനതാദൾ (എസ്) കരുമ്പാലിൽ ഡി. സദാനന്ദൻ.

കോൺഗ്രസ് സ്ഥാനാർത്ഥികൾ: സുനിമോൾ (1), എം.അൻസാർ (2), എൻ.അജു കുമാർ (3)വി.സജി (4), എം.എസ്.ശിബു (5) അനൂപ് (6) കെ.ശകുന്തള( 7), കെ.ആർ.സന്തോഷ്ബാബു (8), സുബൈദ (9), നിസാം ബംഗ്ലാവ്(11) മെഹർ ഹമ്മീദ് (12), ഗീത (13), എ.രമേശൻ (14), ശ്രീശാന്തി (15) ഡി.ബിനോയ് (16) എൽ.കെ.ശ്രീദേവി (17)സലീന നിസാർ (18) സിജിജോയി (19) പ്രീതിമോൾ (20),തയ്യിൽ തുളസി (21) ഷീജ (22) ലീന (23) സിനോജ ഷാജഹാൻ (24) ബീന(26) വിജയഭാനു (27) മോളി( 28) അബ്ദുൽ ഗഫൂർ (29) സിംലാൽ (30)സലിം കുമാർ (35).

ആർ.എസ്.പി സ്ഥാനാർത്ഥികൾ:

സുഷലതാ സതീശൻ (10) പി.രാജു (33), പ്രസാദ് (34).

മുസ്ലീംലീഗ്: റബിയാനത്ത് ബീവി (25), ബിന്ദുമോൾ (31), മുനീർഷാ (32).

ബി.ജെ.പി സ്ഥാനാർത്ഥികൾ:

അശ്വതി(1) സജീവൻ (2), ശ്രീഹരി (3), സതീഷ് തേവനത്ത് (4) മഹേഷ് (6) ഉമ(7) ബിച്ചു അനിൽ(8), ആതിരസുനിൽ (9), രഞ്ചു (10), ജയകുമാരി(13), സതീഷ് (14) സിത്താരമഞ്ജു(15), ശാലിനി രാജീവൻ(16) ശ്രീകല്പം (17)സുകന്യ(18)ഷീജ ഭാസി( 20) ഉല്ലാസ് കുമാർ (21) മഞ്ജു( 22) നിഷ (23), അക്ഷിത അരവിന്ദ് (24) ദീപ (26) രമേശൻ (27) വിജയശ്രീ (28) മനോജ് (29) നിജിത്ത് (30), ശ്രീലത (31)സജീവൻ (32) ഭാഗ്യനാഥ് (33), മണിരേഖ (34).

ബി.ഡി.ജെ.എസ്: 11, 18, 35. ഡി.എൽ.പി: 5.