photo
അഞ്ചൽ മാർ ഗ്രിഗോറിയസ് കാമ്പസിൽ തുടങ്ങുന്ന അമ്മ വീടിന്റെ തറക്കല്ലിടീൽ കർമ്മം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ നിർവഹിക്കുന്നു.

അഞ്ചൽ:മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള അഞ്ചൽ മാർ ഗ്രിഗോറിയോസ് കാമ്പസിൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിനോട് ചേർന്ന് നിരാലാംബരായ സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥാപിക്കുന്ന അമ്മവീടിന് തറക്കല്ലിട്ടു. തറക്കല്ലിടീൽ കർമ്മം മേജ‌ർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ചടങ്ങിൽ മേജ‌ർ അതിരൂപത മുഖ്യ വികാരി ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, ജെയിംസ് പാറവിള കോർ എപ്പിസ്കോപ്പാ, മുൻ എം.പി. എൻ. പിതാംബരകുറുപ്പ്, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ്, അഞ്ചൽ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ പുതുവേലിൽ, സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ സൂസൻ കോശി, ഫാ. ബോവസ് മാത്യു, അഞ്ചൽ സെന്റ് ജോസഫ്സ് ആശുപത്രി ഡയറക്ടർ സിസ്റ്റർ ലില്ലി തോമസ്, അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി, ലയൺസ് ഇന്റർ നാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.