കൊട്ടിയം: മാടൻനട ലീഗ് ഹൗസിൽ നടന്ന സ്വതന്ത്ര കർഷക സംഘം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ. സുബൈർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അൻസറുദ്ദീൻ, സ്വതന്ത്ര കർഷക സംഘം സംസ്ഥാന ഭാരവാഹികളായ മൺവിള സൈനുദ്ധീൻ, പി.പി. മുഹമ്മദ് കുട്ടി, കെ.യു. ബഷീർ ഹാജി, എ. ഫസിലുദ്ദീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം. ഹബീബ് മുഹമ്മദ് (ജില്ലാ പ്രസിഡന്റ്), എ. കലാം, അബ്ദുറഹ്മാൻ കോയ (വൈസ് പ്രസിഡന്റുമാർ), എം.എം. സാഹിബ്, നദീർ ഹാജി, അമാനുള്ള (ജനറൽ സെക്രട്ടറിമാർ), മണക്കാട് നജുമുദ്ദീൻ, പറമ്പിൽ സുബൈർ, കായ്ക്കര ശാഹുൽ ഹമീദ്, മുതിരപ്പറമ്പ് ഹക്കീം, അസീം കുഞ്ഞ് (സെക്രട്ടറിമാർ), അഞ്ചൽ ബദറുദ്ദീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.