കൊല്ലം: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കല്ലുവാതുക്കൽ പഞ്ചായത്തിലെ കുളമട വാർഡിൽ നിന്ന് മത്സരിക്കുന്ന വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണന് സ്നേഹാശ്രമം കെട്ടിവയ്ക്കാനുള്ള തുക നൽകി. സ്നേഹാശ്രമത്തിൽ നടന്ന ചടങ്ങിൽ ചെയർമാനും പ്രേം ഫാഷൻ ജൂവലറി ഉടമയുമായ ബി. പ്രേമാനന്ദാണ് തുക കൈമാറിയത്. സ്നേഹാശ്രമം വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, മാനേജർ ബി. സുനിൽകുമാർ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, ജി. രാമചന്ദ്രൻപിള്ള, ആലപ്പാട് ശശിധരൻ എന്നിവർ പങ്കെടുത്തു.