തൊടിയൂർ: മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റിയംഗവും കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന തൊടിയൂർ പുത്തൻപുരയിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ജമീലബീവി ഹജ്ജുമ്മ (73) കൊവിഡ് ചികിത്സയ്ക്കിടെ മരിച്ചു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 12 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു മരണം.
മക്കൾ: സക്കീനത്ത്, അബ്ദുൽ വാഹിദ് (ഇൻസ്ട്രക്ടർ, യൂനുസ് എൻജിനിയറിംഗ് കോളേജ്, കൊല്ലം), അബ്ദുൽ ജലീൽ (ബഹ്റിൻ), അബ്ദുൽ വഹാബ് (ബഹ്റിൻ ), അബ്ദുൽ ബാരി (ബഹ്റിൻ ), തസ്‌നീം.
മരുമക്കൾ: അബ്ദുൽ സത്താർ (സൗദി ), അബ്ബാസ് (ബഹ്‌റിൻ ), ഫൗസിയ (യൂനുസ് എൻജിനിയറിംഗ് കോളേജ്, കൊല്ലം ), ജുബൈരിയ, ഷീബ, അൻഷിദ.