പുനലൂർ:പുനലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയെ 50കിടക്കകളോട് കൂടിയ ഹൈടെക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ആയുർവേദ മെഡിക്കൽ അസോസിയേഷൻഒഫ് ഇന്ത്യാ ജില്ലാ ഭാരവാഹികൾ മന്ത്രി കെ.രാജുവിന് നിവേദനം നൽകി. ജില്ലാ ഭാരവാഹികളായ ഡോ.വി.സുരേഷ് ബാബു, ഡോ.ആർ.രജിത്ത്, ഡോ.എ.സുരാജ്, ഡോ.ബി.ഷിബു തുടങ്ങിയവരുടെ നേതൃത്വത്തിൽ മന്ത്രിയുടെ വീട്ടിലെത്തിയാണ് നിവേദനം നൽകിയത്.