monster

ഹോങ്കോംഗിലെ മനോഹരമായ കെട്ടിടങ്ങൾക്കിടയിൽ ഏറെ ആകർഷണീയമായ ഒന്നാണ് അതിനിടയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന മോൺസ്റ്റർ ബിൽഡിംഗ്. ഹോങ്കോംഗിലെ ക്വാറി ബേയിലെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന അഞ്ച് കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ് മോൺസ്റ്റർ ബിൽഡിംഗ്.

ഇംഗ്ലീഷ് അക്ഷരമാലയിലെ ‘ഇ’ യുടെ ആകൃതിയിലാണ് മോൺസ്റ്റർ ബിൽഡിംഗ് നിൽക്കുന്നത്. ഓഷ്യാനിക് മാൻഷൻ, ഫൂക്ക് ചിയോംഗ് മൊണ്ടെയ്ൻ മാൻഷൻ, യിക് ചിയോംഗ്, യിക്ക് ഫാറ്റ് എന്നിങ്ങനെയാണ് ഈ കെട്ടിടങ്ങളുടെ പേരുകൾ. കിഴക്കൻ ഹോങ്കോംഗിലെ ജനസാന്ദ്രത കൂടിയ പ്രദേശമായ ഇവിടെ, ജനസംഖ്യാ വർദ്ധനവിന്റെ കാലത്ത് താഴ്ന്ന വരുമാനക്കാർക്ക് സബ്‌സിഡി നിരക്കുകളിൽ താമസിക്കാൻ സൗകര്യങ്ങൾ നൽകുന്നതിനായി അന്നത്തെ സർക്കാർ പണികഴിപ്പിച്ചവയാണ് ഈ കെട്ടിടങ്ങൾ. ഈ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്, താഴത്തെ നിലകൾ കച്ചവട കേന്ദ്രങ്ങളായും ഉപയോഗിച്ച് വരുന്നു.