പൂതക്കുളം: പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ സാമ്പത്തിക സർവേ മേക്കപ് ജംഗ്ഷനിലെ കോമൺ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വിവിധ സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരശേഖരണത്തിനുള്ള സാമ്പത്തിക സെൻസസ് ജില്ലയിൽ തുടരുകയാണ്. സെൻസസ് സംബന്ധിച്ചും വിവരശേഖരണത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധികൃതർ അറിയിച്ചു.
ജനുവരിയിൽ ആരംഭിച്ച ശേഷം കൊവിഡ് മൂലം നിറുത്തിവച്ച സർവേ ജൂലായിലാണ് പുനരാരംഭിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് സെൻസസ് നത്തുന്നത്.
പ്രദേശത്തെ ഗാർഹിക വ്യാപാര വ്യവസായ സംരംഭങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് പരിഷ്കരണങ്ങൾക്കും വികസനത്തിനും വേണ്ട നടപടി കൈക്കൊള്ളുന്നതിനാണ് സാമ്പത്തിക സെൻസസ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും കൃത്യമായ വിവരം നൽകണമെന്നും അധികൃതർ വ്യക്തമാക്കി.