vanitha

കൊല്ലം: ഗ്രാമീണ ജീവിതങ്ങളുടെ രാഷ്ട്രീയവും നിലപാടുമാണ് അഞ്ചലിന്റെ വോട്ട് ഗതിയെ നിർണയിക്കുന്നത്. സി.പി.എമ്മിലെ അംബികാകുമാരി, കോൺഗ്രസിലെ ലതാ സുനിൽ, ബി.ജെ.പിയിലെ എസ്.പത്മകുമാരി എന്നിവരാണ് മത്സരരംഗത്ത്. വികസനവും രാഷ്ട്രീയവും പരമാവധി ചർച്ചയാക്കിയാണ് പ്രചാരണത്തിൽ മൂവരും സജീവമാകുന്നത്.

അലയമൺ പഞ്ചായത്തംഗവും അഞ്ചൽ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷയുമായിരുന്നു അംബികാകുമാരി. മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ലതാ സുനിൽ ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും അലയമൺ പഞ്ചായത്ത് സി.ഡി.എസ് അംഗവുമായിരുന്നു. ബി.ജെ.പി ജില്ലാ സെക്രട്ടറിയായ എസ്.പത്മകുമാരി പാർട്ടിയുടെ ജില്ലാ നേതൃത്വത്തിലെ തന്നെ ശ്രദ്ധേയ മുഖമാണ്. അഞ്ചൽ പഞ്ചായത്തിലെ ഒൻപത് വാർഡുകൾ, ഏരൂരിലെ 16 വാർഡുകൾ, അലയമണിലെ 11 വാർഡുകൾ, ഇടമുളയ്ക്കലിലെ 10 വാർഡുകൾ എന്നിങ്ങനെ 46 പഞ്ചായത്ത് വാർഡുകൾ ചേരുന്നതാണ് അഞ്ചൽ ഡിവിഷൻ. സി.പി.എമ്മിലെ കെ.സി. ബിനുവാണ് 2015ൽ അഞ്ചലിൽ നിന്ന് വിജയിച്ചത്.