chavara

കൊല്ലം: കരിമണലിന്റെ നാട്ടിൽ ഇത്തവണ യു.ഡി.എഫിനും എൽ.ഡി.എഫിനും വേണ്ടി മത്സരിക്കുന്നത് ആർ.എസ്.പികളാണ്. ആർ.എസ്.പിയുടെ സി.പി. സുധീഷ്‌കുമാർ, ആർ.എസ്.പി ലെനിനിസ്റ്റിന്റെ എം. ശ്യം, ബി.ജെ.പിയുടെ ബി. ശ്രീകുമാർ എന്നിവരാണ് മത്സര രംഗത്ത്. കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച സീറ്റ്‌ ഇത്തവണ ആർ.എസ്.പി ലെനിനിസ്റ്റിന് നൽകി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും സ്ഥിരം സമിതി ചെയർമാനുമായിരുന്ന സി.പി. സുധീഷ്‌കുമാർ ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റുമാണ്. എം.ശ്യാം ആർ.വൈ.എഫ് ലെനിനിസ്റ്റ് സംസ്ഥാന പ്രസിഡന്റും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയാണ് ബി. ശ്രീകുമാർ. നീണ്ടകര പഞ്ചായത്തിലെ 13 വാർഡുകളും ചവറയിലെ 20 ഉം പന്മനയിലെ 16 ഉം ഉൾപ്പെടെ 49 പഞ്ചായത്ത്‌ വാർഡുകൾ ചേരുന്നതാണ് ചവറ ഡിവിഷൻ.

 2015ലെ വോട്ട് നില

എസ്.ശോഭ (ആർ‌.എസ്.പി): 25,​224

എസ്. വത്സലകുമാരി (സി.പി.ഐ): 21,​915

ബിനിജ രാജൻ (ബി.ജെ.പി): 7,​186