ambulance

കൊട്ടാരക്കര : കുറേക്കാലമായി എപ്പോഴും കേട്ടുകൊണ്ടിരുന്ന ആംബുലൻസിന്റെ ഇരമ്പലുകൾ കുറഞ്ഞ് തുടങ്ങി. കൊവിഡ് കുറയുന്നതിന്റെ ആദ്യ സൂചന. അല്ലെങ്കിൽ രാവിലെ ആറുമണിമുതൽ രാത്രി പതിനൊന്ന് മണിവരെ നിരത്തുകളിൽ കൊവിഡ് രോഗികളുമായി ചീറിപാഞ്ഞിരുന്ന 108 ആംബുലൻസുകളുടെയും മറ്റ് സ്വകാര്യ ആംബുലൻസുകളുടെയും കാതടപ്പിക്കുന്ന ശബ്ദമായിരുന്നു. കഴിഞ്ഞ നാലഞ്ച് ദിവസമായി വിവിധ ആശുപത്രികളിലേയ്ക്കും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്കുമുള്ള ആംബുലൻസുകളുടെ ഓട്ടപ്പാച്ചിൽ കുറഞ്ഞ് വരികയാണ്. നിത്യേന മുപ്പതും നാൽപ്പതും ആംബുലൻസ് നിരനിരയായി പോയിരുന്നു. രാപകൽ ഭേദമില്ലാതെ ചീറിപാഞ്ഞിരുന്ന ആംബുലൻസ് കൊട്ടാരക്കരയിലെ നാട്ടുകാർക്ക് ഉണ്ടാക്കിയിരുന്ന ഭയാശങ്കകൾക്ക് ഇപ്പോൾ കുറവുണ്ടായിട്ടുണ്ട്.