ചാത്തന്നൂർ: ഭരണഘടനാ ഭേദഗതിയിലൂടെ സവർണ സംവരണം അനുവദിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഖില കേരള വിശ്വകർമ്മ മഹാസഭ ചാത്തന്നൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ജംഗ്ഷനിൽ സൂചനാ സത്യഗ്രഹം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പുഷ്പൻ വേളമാനൂർ അദ്ധ്യക്ഷത വഹിച്ചു. പുഷ്പവല്ലി ചിറക്കര, ബാലചന്ദ്രൻ കുമ്മല്ലൂർ, കൂനംകുളം സുദർശനൻ, ബിനുകുമാർ ചിറക്കര, വിനോദ് പാണിയിൽ, ബിജു എള്ളൂവിള, ബാബുരാജ് വേളമാനൂർ തുടങ്ങിയവർ സംസാരിച്ചു.