എഴുകോൺ:പാറ പോലെ ഉറച്ച തറ കിളച്ച് മറിച്ച് നല്ല ഒന്നാന്തരം മീൻകുളമുണ്ടാക്കിയിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. കരീപ്ര ഇടയ്ക്കിടം കാട്ടിലാഴികത്ത് മോഹനന്റെ വീട്ട് വളപ്പിലാണ് ഇടയ്ക്കിടം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മീൻ കുളം നിർമ്മിച്ചത്. തറയിൽ 15 അടി നീളവും 15 വീതിയും 4 അടി താഴ്ചയുമുള്ള കുളം നിർമിക്കാൻ 125 ഓളം തൊഴിൽ ദിനങ്ങളാണ് വേണ്ടി വന്നത്. 100 ദിവസ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച കുളം നിർമ്മാണം തൊഴിൽ ദിനങ്ങൾ കഴിഞ്ഞിട്ടും തുടരുകയായിരുന്നു. കുളം നിർമ്മിക്കാൻ കഠിനാദ്ധ്വാനം വേണ്ടി വന്നെങ്കിലും കൃഷിയോടുള്ള ഇഷ്ട്ടം കൊണ്ടാണ് പണി പൂർത്തീകരിച്ചതെന്ന് തൊഴിലാളികൾ പറയുന്നു.