ചവറ : കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനാചരണം ശങ്കരമംഗലത്ത് സംഘടിപ്പിച്ചു. നിയോജകമണ്ഡലം ചെയർമാൻ റോസ് ആനന്ദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം ചവറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചവറ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാബുജി പട്ടത്താനം മുഖ്യപ്രഭാഷണം നടത്തി. സി.എം. ഷാഹുൽ ഹമീദ്, ആന്റണി മരിയാൻ, ചാവടിയിൽ ശിഹാബ്, അജിത്ത്, അരവിന്ദ്, സാംസൺ നറോണ, കൃഷ്ണൻകുട്ടി, റിനോഷ തുടങ്ങിയവർ സംസാരിച്ചു.