തൊടിയൂർ: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ തൊടിയൂർ പഞ്ചായത്തിൽ 120 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സാങ്കേതിക കാരണങ്ങളാൽ പത്രിക തള്ളിപ്പോവാതിരിക്കാനായി മുന്നണി സ്ഥാനാർത്ഥികളിൽ പലരും മൂന്ന് സെറ്റ് പത്രികകൾ സമർപ്പിച്ചതിനാൽ ആകെ ലഭിച്ച പത്രികകളുടെ എണ്ണം 202 ആണ്. പത്രികളുടെ സൂക്ഷ്മ പരിശോന ഇന്ന് രാവിലെ 11ന് ആരംഭിക്കും. 23ന് വൈകിട്ട് 3 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. കരുനാഗപ്പള്ളി സഹ. സംഘം അസി. രജിസ്ട്രാർ (ജനറൽ) ഹരികുമാറാണ് റിട്ടേണിംഗ് ഓഫീസർ.