പുനലൂർ: പുനലൂർ നഗരസഭയിലെ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ പുനലൂർ മണ്ഡലം അസി.സെക്രട്ടറി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു,മുൻ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, കോൺഗ്രസ് (എസ് )സംസ്ഥാന ജനറൽ സെക്രട്ടറി കെ.ധർമ്മരജൻ, എം.എ.നിഷാദ്, ടൈറ്റസ് സെബാസ്റ്റ്യൻ, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.ഇടത് മുന്നണിയിലെ 35 സ്ഥാനാർത്ഥികളും കൺവെൻഷനിൽ പങ്കെടുത്തു.തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി മന്ത്രി കെ.രാജു, എസ്.ജയമോഹൻ, എം.എ.രാജഗോപാൽ, ജോബോയ്പേരേര, എം.എ.നിഷാദ്, കെ.എ.ലത്തീഫ്(രക്ഷാധികാരികൾ), കെ.രാധാകൃഷ്ണൻ( പ്രസിഡന്റ്) എസ്.ബിജു( സെക്രട്ടറി) എന്നിവർ അടങ്ങിയ 251അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെയും കൺവെൻഷൻ തിരഞ്ഞെടുത്തു.