പുനലൂർ:ശബരിമല ഇടത്താവളങ്ങളിലെ വ്യാപാരശാലകൾ കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 17കേസുകൾ എടുത്തു. 6000 രൂപ പിഴ ഈടാക്കി. അമിത വില ഈടാക്കൽ, ഭക്ഷ്യധാന്യങ്ങളിലെ ഗുണമേന്മക്കുറവ്, മായംചേർക്കൽ എന്നിവയ്ക്കാണ് കേസ് എടുത്തതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ് അറിയിച്ചു.ഡെപ്യൂട്ടി തഹസീൽദാർ എം.എ.അഷറഫ് റേഷനിംഗ് ഇൻസ്പെക്ടർമാരായ സുലേഖ, റജീനകുമാരി, ലീഗൽമെട്രോളജി ഇൻസ്പെക്ടർ ഡി.പി.ശ്രീകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ വിനോദ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.