കൊട്ടാരക്കര: എം.സി.റോഡിൽ വാളകം മഞ്ചാടിപ്പണയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. വാളകത്തേക്ക് വന്ന ഓട്ടോറിക്ഷ കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറിന് പിന്നിൽ മറ്റൊരു കാറും ഇടിച്ചു. ഓട്ടോറിക്ഷ പൂർണമായും കാറുകളുടെ മുൻ ഭാഗവും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.