police-driver

തിരുവനന്തപുരം: ആകെ 7,200ലധികം വാഹനങ്ങൾ. ഓടിക്കാനുള്ളത് 2,587 ഡ്രൈവർമാരും. സംസ്ഥാന പൊലീസ് സേനയിലാണ് കടുത്ത ഡ്രൈവർ ക്ഷാമം. ഒരു വാഹനത്തിന് മിനിമം മൂന്ന് ഡ്രൈവർമാർ വേണ്ടിടത്ത് ഒരാൾ പോലുമില്ല. ഡ്രൈവിംഗ് ലൈസൻസുള്ള പൊലീസുകാർക്ക് പലപ്പോഴും ഡ്രൈവർ വേഷവും കെട്ടേണ്ടി വരുന്നു.

വർഷാവർഷം കോടികൾ മുടക്കി വാഹനങ്ങൾ വാങ്ങുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡ്രൈവർമാരെ നിയമിക്കാൻ നടപടിയുണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. പതിനാറ് വർഷങ്ങൾക്ക് ശേഷം പൊലീസ് ഡ്രൈവർ തസ്കികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് ആറ് മാസം മുമ്പാണ് 400 പേരെ നിയമിച്ചത്. 2003ലാണ് ഇതിന് മുമ്പ് പൊലീസ് ഡ്രൈവർ തസ്തികയിൽ നിയമനം നടത്തിയത്. വിരമിക്കലിന് ആനുപാതികമായി 1,200 പേരെ ഉടൻ നിയമിക്കണമെന്ന് നിർദ്ദേശമുണ്ടായെങ്കിലും പ്രാവർത്തികമായില്ല. പൊലീസ് സ്റ്റേഷനിലും കൺട്രോൾ റൂമുകളിലും വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും അതിനനുസരിച്ച് ഡ്രൈവർ നിയമനം നടന്നില്ല. ഇടയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ എംപ്ളോയ്മെന്റ് എക്സ് ചേഞ്ച് വഴിയായിരുന്നു നിയമനം.

പൊലീസ് വാഹനങ്ങൾ

ആകെ:-7,200

റണ്ണിംഗ് കണ്ടീഷനിൽ- 5,924

വാഹനങ്ങളും ആവശ്യമായ ഡ്രൈവർമാരും

സംസ്ഥാന പൊലീസ് മേധാവി- 1, 3

സോണൽ എ.ഡി.ജി.പി- 2, 6

എ.ഡി.ജി.പി ക്രൈം-1, 3

എ.ഡി.ജി.പി ഇന്റലിജൻസ്-1, 3

റേഞ്ച് ഐ.ജി- 4, 12

ജില്ലാ പൊലീസ് മേധാവി- 19, 57

ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ- 3, 9

ഡിവൈ.എസ്.പി (ക്രമസമാധാനം)- 55, 165

കമൻഡാന്റുമാർ- 226, 226

സർക്കിൾ ഇൻസ്പെക്ടർമാർ-198, 594

റിസർവ് ഇൻസ്പെക്ടർമാർ - 277, 277

പൊലീസ് സ്റ്റേഷൻ- 487, 1463

ജനമൈത്രി - 248, 248

കൺട്രോൾ റൂം - 76, 228

ഹൈവേ പൊലീസ് - 44, 132

ആംബുലൻസ്- 42, 84

ബോംബ് സ്ക്വാഡ്- 22, 66

ഡോഗ് സ്ക്വാഡ്-14, 28

വജ്ര- 13, 26

വരുൺ- 8, 16

ഹെവി റിക്കവറി വെഹിക്കിൾ- 9, 18

ദ്രുതകർമ്മസേന-11, 22

ബുള്ളറ്റ് പ്രൂഫ് കാർ- 4, 8

ബറ്റാലിയൻ

ആവശ്യമുള്ള ഡ്രൈവർമാർ- 6,244

നിലവിലുള്ളത്- 2,587

ബുദ്ധിമുട്ടുകൾ

# എല്ലാ വാഹനങ്ങളും നിരത്തിലിറക്കാൻ കഴിയാത്തതിനാൽ പൊലീസിന്റെ പ്രവർത്തനങ്ങൾ സുഗമമാകില്ല

# അപകടങ്ങൾ, സംഘ‌ർഷങ്ങൾ, മറ്ര് അടിയന്തര സാഹചര്യങ്ങൾ എന്നീ ഘട്ടങ്ങളിൽ പാഞ്ഞെത്താൻ കഴിയില്ല
# ശബരിമല പോലുള്ള സീസണിൽ ഡ്രൈവർമാർക്ക് 24 മണിക്കൂർ ഡ്യൂട്ടി, ജോലി ഭാരം, മാനസിക സംഘർഷം

#സ്റ്റേഷനുകളിൽ ഡ്രൈവിംഗ് അറിയാവുന്നവർക്ക് അനുമതി നൽകിയാലും പരിചയക്കുവ് പ്രശ്നം

#പൊലീസുകാരെ വാഹനം ഓടിക്കാൻ നിയോഗിക്കുമ്പോൾ ക്രമസമാധാന പാലനത്തിന് ആൾ കുറയും.