കരുനാഗപ്പള്ളി : കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 26ന് നടക്കുന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണാർത്ഥം നിർമ്മാണ തൊഴിലാളിയൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി വെസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ധർണ യൂണിയൻ താലൂക്ക് കമ്മിറ്റി സെക്രട്ടറി ആർ .ഗോപി ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി അംഗം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പി .ശിവരാജൻ, സി .ലോകാനന്ദൻ, ഇന്ദുലേഖ, രാഗേഷ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.