photo
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അബോഝാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണു.

കരുനാഗപ്പള്ളി: ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസുകളുടെ സഹായം തേടുന്നു. കരുനാഗപ്പള്ളി മരു: തെക്ക് കുന്നേൽ കിഴക്കതിൽ നന്ദജൻ - പ്രസന്ന ദമ്പതികളുടെ മകൻ വിഷ്ണു (31) ആണ് അപകടനില തരണം ചെയ്യാനാകാതെ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 28 ന് രാത്രി 9 മണിയോടെ കരീലക്കുളങ്ങര എൻ.ടി.പി.സി ജംഗ്ഷന് സമീപം വെച്ചാണ് വിഷ്ണുവിന് ബൈക്കിൽ നിന്നും തെറിച്ച് വീണ് അപകടം സംഭവിച്ചത്. അപകടം കഴിഞ്ഞ് 23 ദിവസങ്ങൾ പിന്നിടുമ്പോഴും വിഷ്ണുവിന് ബോധം തിരികെ കിട്ടിയിട്ടില്ല. ചായക്കട തൊഴിലാളിയായ പിതാവിന് വിഷ്ണുവിന്റെ ചികിത്സാച്ചെലവ് താങ്ങാനാകുന്നില്ല. ഇതുവരെ അയൽ വാസികളും ബന്ധുക്കളും സഹായിച്ചു. ചികിത്സക്ക് ഇപ്പോൾ തന്നെ ലക്ഷങ്ങൾ ചെലവായി. ഉള്ള കിടപ്പാടം പോലും പണയത്തിലാണ്. നാട്ടുകാർ വിഷ്ണുവിന്റെ പേരിൽ കരുനാഗപ്പള്ളി ഐ.സി.ഐ.സി.ഐ ബാങ്കിൽ ഒരു അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 626601522884. IFSC കോഡ് :ICICI 0006348. ഗൂഗിൾ പേ 9809948613